2018


പോയ വർഷങ്ങളുടെ വേദനയും അസ്വസ്ഥതകളുമെല്ലാം
കഴിഞ്ഞ വർഷത്തിന്റെ ആദ്യ പാദത്തിന്റെ തുടക്കത്തിൽ തന്നെ വിസ്മൃതിയിലേക്ക് ആട്ടിയോടിച്ചതും

മണ്ണിനടിയിൽ തകർന്നു കിടന്ന സ്വപ്നത്തിന്റെ കനലൂതിയൊരുക്കി 
ഒരു വർണ്ണലോകത്തിലേക്ക്
എന്റെ താടിക്കാരനൊപ്പം
യാത്ര തുടങ്ങിയതും

നിസ്സഹായതയുടെ നാളുകളിലൊക്കെ
ഒപ്പം നിന്ന് കൈപിടിച്ച് കരകയറ്റിയവന്റെ
ഒരു മഴ സ്വപ്നം സാദ്ധ്യമായതും

തുടക്കത്തിൽ പേടിപ്പെടുത്തുകയും
പിന്നീട് എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയും ചെയ്ത
കൊച്ചിയിൽ നിന്ന് വിട പറഞ്ഞിറങ്ങിയതും

പ്രളയ മഴ പെയത് ചുറ്റുപാടും വെള്ളത്തിനടിയിൽ ആയപ്പോഴും വെള്ളത്തിനിടയിൽ കിടന്നിട്ടും ഉലയാതെ ന്റെ നാട് പെരുമ്പളം തലയുയർത്തി നിന്നതും

ഒരു പകൽ സ്വപ്നംപോലെ ഇപ്പോൾ പത്മനാഭന്റെ മണ്ണിൽ താമസമാക്കിയതും

എല്ലാം
2018 ന്റെ മഞ്ചാടിമണികളാണ്

ഇനിയുള്ളത് 3 മയിൽപ്പീലിത്തുണ്ടാണ്

2019 ലേക്ക് ഞാൻ കാത്തു വയ്ക്കുന്നത്

ആകാശം കാട്ടാതെ ......
സഫലമാകുമെന്ന പ്രതീക്ഷയോടെ..............
പ്രാർത്ഥനയോടെ.......

3 മയിൽപ്പീലിത്തുണ്ട്

ഏവർക്കും നവവർഷആശംസകൾ

Comments